പാനിപ്പത്ത്: ഗായിക ഹര്‍ഷിതയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരുവ്. ഹരിയാനയില്‍ വച്ചാണ് ഗായിക കൊല്ലപ്പെട്ടത്. സഹോദരി ഭര്‍ത്താവ് ദിനേഷ് ഹര്‍ഷിതയെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി.
ഈ സാഹചര്യത്തില്‍ ദിനേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് ഹരിയാന പൊലീസ് നാലു ദിവസത്തെ കസ്റ്റഡിയില്‍ എടുത്തതായി പാനിപ്പത്ത് ഡിവൈ.എസ്.പി ദിനേശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഹര്‍ഷിത അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് ചൊവ്വാഴ്ചയാണ് ഇസ്രാനയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങവെയാണ്. ഹര്‍ഷിതയുടെ സഹോദരി ലത നേരത്തെ തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments