CinemaMollywoodLatest News

ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കുന്നതിന്‍റെ കാരണവുമായി മഞ്ജു വാര്യർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. ഇടവേളകൾക്ക് ശേഷമുള്ള മഞ്ജുവിന്‍റെ തിരിച്ചുവരവിൽ ഒരുപിടി നല്ല ചിത്രങ്ങൾ ആരാധകർക്കായി താരം സമർപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഉദാഹരണം സുജാത മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മാറിയെന്ന് പ്രേക്ഷകര്‍ തന്നെ പറയുന്നു.

വ്യത്യസ്ത വേഷങ്ങളുമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ മഞ്ജു വാര്യരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്‍റെ പ്രതികരണവും വ്യത്യസ്തമായിരുന്നു. കന്മദം, ഉദാഹരണം സുജാത പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ മഞ്ജു വാര്യര്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗ്ലാമറസ് വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നായിരുന്നു താരത്തിന്റെ ഉത്തരം. ഒരു പ്രമുഖവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ മറുപടി.

അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം തനിക്ക് ചേരുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷം ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു. സുജാതയും ആമിയുമാണ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വന്തം വേദന മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്ന സുജാതയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമാണ് ഇപ്പോള്‍ മനസ്സിലുള്ള കാഥാപാത്രങ്ങളെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button