Latest NewsNewsIndia

വാതിലിൽ മുട്ടാതെ വീട്ടിൽ പ്രവേശിച്ചയാളോട് നാട്ടുകൂട്ടം ചെയ്തത്

നളന്ദ: ബിഹാറില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ വാതിലിൽ മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് ക്രൂരമായ പ്രാകൃതശിക്ഷ നല്‍കി നാട്ടുകൂട്ടം. ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് പ്രാകൃതശിക്ഷയ്ക്കു വിധേയനായത്. ചെരിപ്പിന് 25 അടി, തുപ്പിയ ശേഷം നക്കിത്തുടയ്ക്കുക എന്നീ ശിക്ഷകളാണ് നാട്ടുകൂട്ടം താക്കൂറിന് വിധിച്ചത്. നിരവധി സ്ത്രീകളാണ് താക്കൂറിനെ തല്ലാനെത്തിയത്. സ്ത്രീകള്‍ ചെരുപ്പുകൊണ്ട് അടിക്കുകയും നിലത്തുതുപ്പിയ ശേഷം നക്കിത്തുടയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി ഗ്രാമമുഖ്യന്‍ സുരേന്ദ്ര യാദവിന്റെ വീട്ടില്‍ പുകയിലയ്ക്ക് എത്തിയതായിരുന്നു താക്കൂര്‍. എന്നാല്‍ ഈ സമയം യാദവിന്റെ വീട്ടില്‍ പുരുഷന്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. വാതില്‍ മുട്ടാതെ അകത്തുകടന്നെന്നു ആരോപിച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ താക്കൂറിനു ക്രൂരവും പ്രാകൃതവുമായ ശിക്ഷ നൽകിയത്.

shortlink

Post Your Comments


Back to top button