CinemaMollywoodLatest NewsKollywood

വിടപറഞ്ഞ ഹാസ്യ റാണിയുടെ അവസാന ചിത്രം; ഇറ്റ്ലി

വിടപറഞ്ഞ മലയാളത്തിന്റെ ഹാസ്യ റാണി കൽപനയെ ഒരിക്കൽ കൂടി കാണാനുള്ള അവസരമൊരുങ്ങുകയാണ് ഇറ്റ്ലി എന്ന ചിത്രത്തിലൂടെ.അന്തരിച്ച നടി കല്പനയുടെ അവസാന ചിത്രമാണ് ഇറ്റ്ലി.ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. നേരത്തെ മലയാളത്തിൽ ഇതിന് മുൻപും കൽപ്പന മോഷ്ടാവിന്റെ വേഷം ചെയ്തിട്ടുണ്ട്. ജഗതിക്കൊപ്പം ആലിബാബയും ആറര കള്ളന്മാരും എന്ന ചിത്രത്തിൽ. ജഗതിയുടെ ഭാര്യയായ തങ്കുവായി കൽപ്പന തകർത്തഭിനയിച്ചിരുന്നു.
മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്. ചെറുതെങ്കിലും കല്പനയുടെ ക്വീന്‍ മേരിയെന്ന വേഷം പ്രേക്ഷകരുടെ കരളലിയിക്കുന്നതായിരുന്നു. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ പോയ കൽപന പിന്നെ മടങ്ങിവന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button