Latest NewsNewsIndia

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മുൻ ധനമന്ത്രി

ന്യൂഡല്‍ഹി: ഗുജറാത്ത്​ തെരഞ്ഞെടുപ്പി​ന്​ തിയതി പ്രഖ്യാപിക്കാത്തതില്‍​ ​തെരഞ്ഞെടുപ്പ്​ കമ്മീഷനെ വിമർശിച്ച് മുൻ ധനമന്ത്രിയും കോണ്‍സ്ര്​ നേതാവുമായ പി. ചിദംബരം. തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിക്കാനുളള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്ക്​ നല്‍കിയിരിക്കുകയാണെന്നു ചിദംബരം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ സുഖിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നത് വൈകിപ്പിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനും ബിജെപിയെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്നും ചിദംബരം ആരോപിച്ചു.

ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ച അന്നു തന്നെ ഗുജറാത്തിലെ തിയതിയും പ്രഖ്യാപിച്ചിരുന്നെങ്കില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുമായിരുന്നെന്നും ചിദംബരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button