![](/wp-content/uploads/2017/10/ed-sheeran-accident.png.image_.784.410.jpg)
ഗിത്താർ വായിച്ചു കൊണ്ട് വേദിയില്‍ എത്തുന്നതിലൂടെ ലോക ശ്രദ്ധ നേടിയ ഗായകന്‍ എഡ് ഷീരന് അപകടത്തില്‍ പരിക്കേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷീരനെ ഒരു കാർ തട്ടി വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഷീരന്റെ ഇരുകൈകൾക്കും പരിക്കേറ്റു. പരുക്കുകൾ ഗുരുതരമല്ലെങ്കിലും കുറച്ചു ദിവസം വിശ്രമം വേണ്ടിവരും. ലണ്ടനില്‍ വച്ചായിരുന്നു സംഭവം.
ഇക്കാര്യം ഗായകൻ തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഷീരന്റെ ഇടതു കൈയിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ചിലപ്പോൾ വരാനിരിക്കുന്ന സംഗീത പരിപാടികളെ അത് ബാധിച്ചേക്കാമെന്നും ഷീരൻ പറഞ്ഞു.
ഷേപ് ഓഫ് യൂ വിന്റെ സൃഷ്ടാവാണ് ഷീരൻ. അടുത്ത മാസം 19ന് ഷീരന്റെ സംഗീത പരിപാടി മുംബൈിൽ നടക്കേണ്ടതാണ്. എന്നാല്‍ അപകടം പരിപാടിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍
Post Your Comments