ഇടുക്കി: സംസ്ഥാനത്ത് കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്ത് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നത്. ഇതില്‍ ഏറ്റുവമധികം കഞ്ചാവ് എത്തുന്നത് ആന്ധ്രാപ്രദേശില്‍ നിന്നാണ്. കേരളത്തിലെ മലയോര മേഖലകളിലാണ് ഇതിന്റെ ഏറ്റവും വലിയ വിപണി.
സ്ലോട്ടര്‍ കോണ്‍ട്രാക്ട് എടുത്ത റബര്‍ തോട്ടങ്ങളില്‍ കഞ്ചാവ് എത്തിക്കും. ഇവിടെ സൂക്ഷിക്കുന്ന കഞ്ചാവ് മറ്റു സ്ഥങ്ങളില്‍ എത്തിച്ചാണ് വില്‍പ്പന. കേരളത്തില്‍ ഉത്പാദിക്കുന്ന കഞ്ചാവില്‍ ഏറ്റവും ഡിമാന്റ് ഇടുക്കി ജില്ലയിലെയാണ്. ഇടുക്കിയില്‍ അടിമാലി, പണിക്കം കുടി, രാജാക്കാട്, രാജകുമാരി എന്നിവടങ്ങളിലാണ് കഞ്ചാവ് രഹസ്യമായി സൂക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പിക് അപ് വാനുകളിലെ പ്ലാറ്റ്‌ഫോമില്‍ രഹസ്യമായി നിര്‍മിച്ച അറ വഴിയാണ് കേരളത്തില്‍ എത്തുന്നതെന്നാണ് പോലീസിന്റെ നിഗമനം. കഞ്ചാവ് കടത്ത് പിടിക്കാനായി പോലീസും എക്‌സൈസും നിരീക്ഷണം കര്‍ശനമാക്കി.
Post Your Comments