ന്യൂഡല്‍ഹി•സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്ക് ചൈനയുടെ വക സമ്മാനം. ചൈനീസ് അധികൃതര്‍ ചൈനീസ് എംബസിയുടെ വാഹനത്തിൽ സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലെത്തിയാണ് പാരിതോഷികം വിതരണം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. പാരിതോഷികം അടങ്ങിയ കിറ്റിനുള്ളില്‍ എന്താണെന്ന് വ്യക്തമല്ല.
ചൈനീസ് അനുകൂല നിലപാടുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.എം ദോക് ലാം വിഷയത്തിലടക്കം ഇന്ത്യ ചൈന ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിൽ സി.പി.എം ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചൈനയിൽ നിന്ന് പാരിതോഷികങ്ങൾ വാങ്ങുകയും ചെയ്യുന്നത് ഗൗരവമായി കാണണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
Post Your Comments