Latest NewsCinemaKollywood

വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ. പി നേതാവ് രംഗത്ത്

തമിഴ് സൂപ്പർ താരം വിജയുടെ ദീപാവലി ചിത്രമായ മെർസലിനെതിരെ ആരോപണങ്ങളുമായി ബി.ജെ. പി നേതാവ് രംഗത്ത്.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും മോദി സർക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായ തമിളിസൈ സൗന്ദർരാജൻ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് പ്രശ്നമായി തമിളിസൈ ചൂണ്ടിക്കാട്ടിയത്. ചിത്രത്തിന്‍റെ തുടക്കത്തിൽ വിദേശത്തുള്ള വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്‍റെ കാലിയായ പെഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററിൽ വലിയ കൈയടിക്ക് വഴിവച്ച ഈ സീൻ.

രണ്ടാമത്തേത് നായകൻ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാൽ, 28 ശതമാനം ജി. എസ്.ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിയുടെ ഡയലോഗാണ് പ്രശ്നമായത്.

ചിത്രം ഇറങ്ങിയതു മുതൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.ഇതിന് ശേഷമാണ് ചിത്രത്തിനെതിരെ ബി.ജെ.പി. നിലപാട് സ്വീകരിച്ചത്.അറ്റ്‌ലി സംവിധാനം ചെയ്ത മെർസലിന്‍റെ റിലീസ് സംബന്ധിച്ചും മുമ്പ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button