ചെന്നൈ: മൂന്നാറില്‍നിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. തിരുനെല്‍വേലി സ്വദേശി മണി (45) യാണ് തമിഴ്നാട്ടില്‍ കീഴടങ്ങിയത്. ചെന്നൈ സെയ്താപേട്ട് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ തേനി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കണ്ണന്‍ ദേവന്‍ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ ഡിവിഷനില്‍ തമ്പദുരൈയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശരവണന്‍ (19), ബന്ധുവും കെ.കെ.ഡിവിഷനില്‍ ഏബ്രഹാമിന്റെ മകനുമായ ജോണ്‍ പീറ്റര്‍ (17) എന്നിവരെയാണ് മണി കൊലപ്പെടുത്തിയത്. ഓട്ടോ വിളിച്ചുകൊണ്ടുപോയ ശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം ചുരത്തില്‍വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ വിവരം മണി തന്നെ യുവാക്കളുടെ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുകയും ചെയ്‌തു. കൊലപാതക കേസില്‍ പ്രതിയായി ജയിലിലായിരുന്ന മണി ഏതാനും ദിവസം മുന്‍പാണു ജാമ്യത്തിലിറങ്ങിയത്.
Post Your Comments