മുംബൈ ; ജിയോ വരിക്കാർക്ക് ഒരു ദുഃഖവാർത്ത. നിരക്കു വർദ്ധനയോടെ പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചു. 270 കോടിയുടെ നഷ്ടം സാമ്പത്തിക വര്‍ഷത്തിെന്റ രണ്ടാം പാദത്തില്‍ കമ്പനിക്ക്നേരിട്ടതിനെ തുടർന്നാണ് നിരക്ക് വർദ്ധനയോട് കൂടി പുതിയ പ്ലാനുകളുമായി രംഗത്തെത്തിയത്. ഇപ്രകാരം വരിക്കാർക്ക് ഏറെ പ്രിയമുള്ള ധന് ധനാ ധന് ഒാഫര്‍ ഇനി ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.
84 ദിവസത്തേക്ക് പ്രതിദിനം 1ജി.ബി 4ജി ഡാറ്റയും സൗജന്യ കോളുകളുമുള്ള 399 രൂപയുടെ ഒാഫർ ഇനി ലഭിക്കണമെങ്കിൽ 459 രൂപ നല്‍കണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളും ലഭിക്കുന്നതായിരിക്കും ഇനി ജിയോയുടെ പുതിയ ധന് ധനാ ധന് പ്ലാന്‍. 49 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്കുന്ന 509 രൂപയുടെ പ്ലാനും ലഭ്യമാണ്.
7,14,28 ദിവസം കാലാവധിയുള്ള 57,98,149 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു. ഇൗ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ 150 എം.ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ സാധിക്കുക.
Post Your Comments