Latest NewsNewsIndia

തമിഴ്‌നാട്ടില്‍ വാഹനാപകടം : നാല് മലയാളികളടക്കം ഏഴ് പേര്‍ മരിച്ചു

 

ചെന്നൈ : തമിഴ്‌നാട്ടില്‍ കടലൂരിനു സമീപം രാമനാഥത്തു വാഹനാപകടം. അപകടത്തില്‍ നാലു മലയാളികളും ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. മലയാളികളില്‍ മൂന്നു പേര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരും മറ്റൊരാള്‍ ഇവരുടെ സുഹൃത്തുമാണ്.

പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ (34), പന്തളം മങ്ങാരം ഇടത്തറയില്‍ തങ്കച്ചന്റെ മകന്‍ ജോഷി (29), തമിഴ്‌നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍ (കുട്ടി), ഡ്രൈവര്‍ ശിവ എന്നിവരാണു മരിച്ചത്. പ്രിയയുടെ സഹോദരി പ്രിന്‍സി പരുക്കുകളോടെ ആശുപത്രിയിലാണ്.

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്ന രാമനാഥം. ചെന്നൈയില്‍നിന്ന് 250 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ ഇന്നു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു നാട്ടിലേക്കുള്ള യാത്ര. പ്രകാശ് ചെന്നൈ ബില്‍റൂത്ത് ആശുപത്രിയില്‍ റേഡിയോളജിസ്റ്റും മല്ലപ്പള്ളി മാരിക്കല്‍ കുടുംബാംഗമായ പ്രിയ ചെന്നൈ ചിന്താമണി ആശുപത്രിയില്‍ നഴ്‌സുമാണ്. പ്രദീപ് സ്വകാര്യ പ്രസിലെ ജോലിക്കു പുറമേ റസ്റ്ററന്റും നടത്തുന്നുണ്ട്.

അമിഞ്ചിക്കര ഫോര്‍ത്ത് സ്ട്രീറ്റ് പി.പി. ഗാര്‍ഡനിലായിരുന്നു ഇവരുടെ താമസം. മലേഷ്യയിലായിരുന്ന ജോഷി ചെന്നൈയിലെത്തി ഇവര്‍ക്കൊപ്പം യാത്രയില്‍ ചേരുകയായിരുന്നു. അമ്മ: ഗ്രേസി. സഹോദരിമാര്‍: ജിന്‍സി, ജിഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button