KeralaLatest NewsNews

സോളാർ കേസ് ; മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തു. നവംബർ ഒമ്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് സഭയിൽ വയ്ക്കും.അന്ന് ചോദ്യോത്തര വേള ഒന്നുമുണ്ടാകില്ല സോളാർ വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്യുക. പുതിയ നിയമോപദേശങ്ങൾ സർക്കാർ തേടും.മുൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അരിജിത്ത് പസായത്തിന്‍റേതാണ് നിയമോപദേശം. കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസിനു പുറത്തുള്ള കാര്യങ്ങളും പരിശോധിക്കും.

സോളാർ റിപ്പോർട്ടിൽ നിയമസഭ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.റിപ്പോർട്ട് ആറു മാസത്തിനകം സഭയുടെ മേശപ്പുറത്തുവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തേ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button