CinemaMollywoodLatest News

സംവിധായികയാകാനൊരുങ്ങി യുവ അഭിനേത്രി

അഭിനേത്രിയായും, അവതാരികയായും സുപരിചിതയായ സൗമ്യ സദാനന്ദന്‍ സംവിധാനത്തിലേക്ക് കടക്കുന്നു.സൗമ്യയുടെ ആദ്യ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനായിരിക്കും.’ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്’ എന്ന ചിത്രത്തിലെ നായികയും സഹസംവിധായികയുമായിരുന്ന സൗമ്യ സദാനന്ദന്‍ ‘ഓര്‍മ്മയുണ്ടോ ഈ മുഖ’മുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുമുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ച്‌ ചെമ്പൈ മൈ ഡിസ്ക്കവറി ഓഫ് എ ലെജന്റ് എന്ന ഡോക്യുമെന്ററിയും സൗമ്യ സംവിധാനം ചെയ്തിട്ടുണ്ട്.നവാഗതനായ അരുണാണ് സൗമ്യയുടെ ആദ്യ ചിത്രത്തിന് രചന നിര്‍വഹിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button