Latest NewsNewsInternationalUncategorized

അനധികൃത സ്വത്ത് സമ്പാദനത്തില്‍ നവാസ് ഷെരീഫിനെതിരെ വീണ്ടും കേസ്

ഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ മറിയം ഷെരീഫിനുമെതിരെ ഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പാക് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിന്മേല്‍ അന്വേഷണം നടത്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ നവാസ് ഷെരീഫ് കോടതിയില്‍ ഹാജരായിരുന്നില്ല. മറിയവും ഭര്‍ത്താവ് സഫ്ദറും ഹാജരായി. അസുഖബാധിതയായി കഴിയുന്ന ഭാര്യയെ പരിചരിക്കുന്നതിനായി ലണ്ടനിലാണ് താനുള്ളതെന്ന് കാട്ടി ഷെരീഫ് തന്റെ അഭിഭാഷകനെ കോടതിയിലേക്ക് അയയ്ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button