NewsIndia

പാക്-അധീന-കാശ്മീരിന്‍റെ സ്വാതന്ത്ര്യത്തിനായി പ്രധാനമന്ത്രി പ്രചരണം തുടങ്ങണം: ബാബാ രാംദേവ്

രോഹ്തക് (ഹരിയാന): പാകിസ്ഥാന്‍റെ അധീനതയിലുള്ള കാശ്മീര്‍ സ്വതന്ത്രമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രചരണം ആരംഭിക്കാന്‍ യോഗാഗുരുവായ ബാബാ രാംദേവ് ആവശ്യപ്പെട്ടു. കാലങ്ങളായി പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കാശ്മീരിന്‍റെ ഭാഗം തിരികെലഭിക്കുന്നതിനായി അര്‍ത്ഥപൂര്‍ണ്ണമായ നീക്കങ്ങള്‍ നടത്താനുള്ള സമയം അതിക്രമിച്ചതായും രാംദേവ് അഭിപ്രായപ്പെട്ടു.

“പ്രധാനമന്ത്രി നരേന്ദ്രമോദി പാക്-അധീന-കാശ്മീര്‍ സ്വതന്ത്രമാക്കാനുള്ള പ്രചരണം ആരംഭിക്കണം. കാശ്മീര്‍ എന്തുവിലകൊടുത്തും കയ്യടക്കും എന്ന്‍ പറയാനുള്ള അഹങ്കാരം നവാസ് ഷരീഫിനും കൂട്ടര്‍ക്കും ഉണ്ടായി. നമ്മുടെ കുട്ടികള്‍ ഭൂപടത്തില്‍ കാണുന്ന കാശ്മീരിന്‍റെ ഒരുഭാഗം പാകിസ്ഥാന്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇന്ത്യയെപ്പോലെ മഹത്തായ ഒരു ദേശത്തിന്‍റെ പ്രദേശം പാകിസ്ഥാനെപ്പോലെ ഭീരുത്വം നിറഞ്ഞ ഒരു രാജ്യം കയ്യടക്കുമ്പോള്‍, അതുകണ്ട് മിണ്ടാതിരിക്കാന്‍ നമുക്കാവില്ല,” രാംദേവ് പറഞ്ഞു.

പാകിസ്ഥാന്‍റെ മണ്ണില്‍ നിന്ന്കൊണ്ട് ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ തകര്‍ക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button