ബോളിവുഡിലും ഹോളിവുഡിലും താരമായി മാറിയ ദീപിക പദുക്കോണ്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ കരണ്‍ എന്ന കലാകാരന്‍ 48 മണിക്കൂര്‍ പണിപ്പെട്ട് ഒരുക്കിയ, താന്‍ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം ഒരുകൂട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് താരം തന്റെ ദേഷ്യം പ്രകടിപ്പിച്ചിരിക്കുന്നത്.
രജപുത്ര നായിക പത്മാവതിയായി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ എത്തുകയാണ് ദീപിക. ചിത്രത്തിലെ തന്റെ മനോഹരമായ ഒരു ചിത്രം ഗുജറാത്തിലെ സൂറത്തിൽ വര്‍ണകൂട്ടില്‍ ഒരു കലാകാരന്‍ ഒരുക്കിയിരുന്നു. എന്നാല്‍ ജയ് ശ്രീറാം വിളികളുമായി എത്തിയ ഒരു സംഘം അക്രമികള്‍ അതിനെ നശിപ്പിക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ പ്രശ്നത്തിലാണ് പത്മാവതി. സെറ്റുകള്‍ തീയിട്ടു നശിപ്പിച്ചതിന് പിന്നാലെ അടുത്തമാസം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ കത്തിക്കുമെന്നുമുള്ള ഭീഷണിയുമായി രജ പുത്ര കര്‍ണി സേന രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഈ സംഭവവും.
‘കരണിനും അദ്ദേഹത്തിന്റെ കലാസൃഷ്ടിക്കും എതിരെ നടന്ന ആക്രമണത്തിന്റെ കാഴ്ച അങ്ങേയറ്റം ഹൃദയഭേദകമാണ്. മനസ്സിനെ തകര്‍ക്കുന്നതാണിത്. ആരാണ് ഇതിന് ഉത്തരവാദികള്‍. പിന്നെയും നിയമം കൈയിലെടുത്ത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നശിപ്പിക്കാന്‍ ഇവരെ അനുവദിക്കും. ഇതിന് ഒരു അവസാനം വേണം. ഇതിനെതിരേ നടപടി വേണം” ട്വിറ്ററിലൂടെ ദീപിക ആവശ്യപ്പെട്ടു.
Post Your Comments