KeralaLatest NewsNews

വീട്ടമ്മയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറി ഒളിവില്‍

തിരുവല്ല: ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോൾ പ്രതി ഒളിവിൽ. സിപിഎം തിരുവല്ല ടൗണ്‍ ലോക്കല്‍ സെക്രട്ടറി സജിമോനെതിരെ യുവതി കേസ് നൽകിയെങ്കിലും പോലീസ് നിഷ്ക്രിയരായിരുന്നു എന്നാണു പരാതി.

തുടർന്ന് യുവതി മജിസ്‌ട്രേറ്റിനു നേരിട്ട് മൊഴി നൽകുകയായിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിലായത്.യുവതിയെ ലോക്കൽ സെക്രട്ടറി ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം ഇവർ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു. രണ്ടു മക്കളുള്ള, ഭര്‍ത്താവ് വിദേശത്തായ യുവതിയാണ് പരാതിക്കാരി.

സംഭവത്തെ തുടർന്ന് പാര്‍ട്ടി ചുമതലകളില്‍നിന്നും ഇയാളെ ഒഴിവാക്കിയിരുന്നു. ഭർത്താവ് നാട്ടിലെത്താൻ ഒരുമാസം ശേഷിക്കെയാണ് പീഡനവിവരം വർത്തയാകുകയും യുവതി പ്രസവിക്കുകയും ചെയ്തത്. 376 അടക്കം ചാര്‍ജ് ചെയ്തിട്ടുള്ള കേസില്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നു പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button