![](/wp-content/uploads/2017/10/Aarushi-murder-case-verdict.jpg)
ന്യൂഡൽഹി: ആരുഷി കൊലക്കേസിൽ തൽവാർ ദമ്പതികളെ കോടതി കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേ കൊല്ലപ്പെട്ട ഹേംരാജിന്റെ കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാനൊരുങ്ങുന്നു. ഹൈക്കോടതി വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാനാണു ഹേംരാജിന്റെ കുടുംബത്തിന്റെ തീരുമാനം.
തൽവാർ ദമ്പതികളുടെ വീട്ടുജോലിക്കാരനായിരുന്നു ഹേംരാജ്. ആരുഷിയുടെ മൃതദേഹം കണ്ടെത്തി രണ്ടു ദിവസത്തിനുശേഷം തൽവാർ ദമ്പതികളുടെ വീടിന്റെ ടെറസിൽ ഹോംരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൽവാർ കുടുംബത്തിനൊപ്പമാണ് ഹേംരാജും താമസിച്ചിരുന്നത്. ഹേംരാജിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്ന ജീവൻ എന്ന യുവാവാണ്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീടു വിട്ടയച്ചു. ജീവനു തൊഴിൽ നൽകിയിരിക്കുന്ന സമീർ സിംഗ് എന്ന വ്യവസായിയാണ് ഹേംരാജിന്റെ കുടുംബത്തിനു നിയമസഹായം നൽകുന്നത്.
Post Your Comments