വാഷിങ്ടണ്‍ : സാങ്കേതിക വിദ്യയില്‍ ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് സുപ്രധാന സാങ്കേതിക വിദ്യ കൈമാറാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇതോടെ ഇന്ത്യ നൂതന സാങ്കേതിക വിദ്യയില്‍ ഇന്ത്യ കുതിച്ചുചാട്ടം തന്നെ നടത്തും. വിമാനവാഹിനിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന സുപ്രധാനമായ ഇമാല്‍സ് സാങ്കേതികവിദ്യ (ഇലക്ട്രോ മാഗ്നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം) ഇന്ത്യന്‍ നാവികസേനയ്ക്കു കൈമാറുമെന്നു ട്രംപ് ഭരണകൂടം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായാണു തീരുമാനം. ഇമാല്‍സ് സാങ്കേതികവിദ്യ കൈമാറണമെന്ന് അഭ്യര്‍ഥിച്ച് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഇന്ത്യ കത്തു നല്‍കിയിരുന്നു.
ജനറല്‍ അറ്റോമിക്സ് കമ്പനി രൂപപ്പെടുത്തിയ ഇമാല്‍സ്, നിലവില്‍ അമേരിക്കന്‍ വിമാനവാഹിനികളില്‍ ഉപയോഗിക്കുന്നുണ്ട്. വൈദ്യുത കാന്തികശക്തി പ്രയോജനപ്പെടുത്തി, വിമാനവാഹിനികളിലെ താരതമ്യേന ചെറിയ റണ്‍വേകളില്‍നിന്നു വലിയ യുദ്ധവിമാനങ്ങളെപ്പോലും അനായാസം പറക്കാന്‍ സഹായിക്കുന്നതാണ് ഇമാല്‍സ് സാങ്കേതിക വിദ്യ.
കൈകാര്യം ചെയ്യാനെളുപ്പം, അറ്റകുറ്റപ്പണിക്കുള്ള ചെലവു കുറവ് തുടങ്ങിയ പ്രത്യേകതകളുമുണ്ടെന്നു ജനറല്‍ അറ്റോമിക്സ് പറയുന്നു. ഡല്‍ഹിയില്‍ ഓഫിസ് തുടങ്ങാനും കമ്പനിക്കു പദ്ധതിയുണ്ട്.
Post Your Comments