തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണി മരിച്ച് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും ചാലക്കുടിക്കാരുട മനസ്സില്‍ ഇന്നും നിറ സാന്നിധ്യമാണ് അദ്ദേഹം. മണിയുടെ ഓര്‍മ്മയില്‍ ജന്മനാടായ ചാലക്കുടിയില്‍ ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഓണക്കളി മത്സരം സംഘടിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള കേരള ഫോക് ലോര്‍ അക്കാദമിയുടെ പുരസ്കാരം കലാഭവന്‍ മണിക്ക് വേണ്ടി ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും മന്ത്രി എ. കെ ബാലനിൽ നിന്ന് ഏറ്റുവാങ്ങി.
കേരള ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ചാലക്കുടി ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിലൊരുക്കിയ കലാഭവന്‍ മണി സ്മാരക ഓണക്കളി മത്സരത്തിന് സാക്ഷിയാകാന്‍ ആളുകള്‍ തടിച്ചുകൂടി. ആര്‍പ്പോ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.
പുരസ്കാര തുക മണിയുടെ കുടുംബം കൂടമ്പുഴയിലെ അനുഗ്രഹ സദനത്തിന് കൈമാറി. കലാഭവന്‍ മണി സ്മാരകത്തിന് ബജറ്റില്‍ അനുവദിച്ച 50 ലക്ഷത്തിന് പുറമേ 25 ലക്ഷം കൂടി അനുവദിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.
Post Your Comments