Latest NewsIndiaNews

മൂന്നടി മാത്രം ഉയരമുള്ള ഭീകരന്‍ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നു

ന്യൂഡല്‍ഹി: മൂന്നടി മാത്രം ഉയരമുള്ള ഭീകരനാണ് കശ്മീരില്‍ അടുത്തിടെയായി സുരക്ഷാ സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ട ഭീകരനാണ് മൂന്നടി ഉയരവും 47 വയസുമുള്ള നൂര്‍ മുഹമ്മദ് താന്ത്രെയെന്ന് സുരക്ഷാ സൈന്യം പറയുന്നു. നൂര്‍ ആണ് ഈയടുത്ത് കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ദക്ഷിണ ക്ശമീരിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ നേതൃത്വം പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയായ നൂര്‍ ഏറ്റെടുത്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇയാള്‍ ഇപ്പോള്‍ താഴ്‌വരയിലെ ജയ്ഷ് ഇ മുഹമ്മദ് ശൃംഖലയെ സജീവമാക്കാനുള്ള ശ്രമത്തിലാണ്. നൂര്‍ 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി ബാബയുടെ അടുത്ത അനുയായി ആയിരുന്നു.

നൂര്‍ മൂന്നുമാസം മുമ്പാണ് വീണ്ടും ഒളിവില്‍ പോയതായും ഭീകരസംഘടനയില്‍ ചേര്‍ന്നതായും കണ്ടെത്തിയിട്ടുള്ളത്. നൂറിന്റെ ഉയരക്കുറവ് ഇയാളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്നാണ് പോലീസിന്റെ നിഗമനം. നൂറിന്റെ ഉയരക്കുറവ് യാത്രകള്‍ക്കും തടസ്സം സൃഷ്ടിക്കുമെന്നും പോലീസ് കരുതുന്നു. മാസങ്ങള്‍ക്കു മുമ്പ് പരോളിലിറങ്ങിയ ഇയാള്‍ വീണ്ടും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button