റാസല്‍ഖൈമ: യുഎഇയില്‍ യുവാവിനു ഒരു ലക്ഷം ദിര്‍ഹം പിഴ. റാസല്‍ഖൈമയിലാണ് ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. അമിത വേഗത, അപകടത്തിനു കാരണമാകുന്ന രീതിയിലുള്ള ഓവര്‍ ടേക്കിങ് എന്നിവയാണ് പിഴ ഈടാക്കാനുള്ള കാരണം. റാസല്‍ഖൈമ പോലീസാണ് ഒരു ലക്ഷം ദിര്‍ഹം ഡ്രൈവര്‍ക്കു പിഴ ചുമത്തിയത്.
അമിത വേഗം ഉള്‍പ്പെടെയുള്ള നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയാളെ റാസല്‍ഖൈമ പോലീസിന്റെ റഡാറാണ് കുടുക്കിയത്. ഇദ്ദേഹത്തിന്റെ ദൃശ്യം റഡാറില്‍ നിന്നും ലഭിച്ചതായി റാസല്‍ഖൈമ പോലീസിന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുവൈമി പറഞ്ഞു.
റാസല്‍ഖൈമ പോലീസ് സമീപ വര്‍ഷങ്ങളില്‍ ഈടാക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ പിഴയാണിത്. 2,500,000 ദിര്‍ഹമാണ് ഏറ്റവും വലിയ പിഴ. ഇരു പിഴകളും ലഭിച്ചത് ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കാണ്.
എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അന്താരാഷ്ട്ര സന്തുഷ്ട ദിനത്തിന്റെ ഭാഗമായി റാസല്‍ ഖൈമ പോലീസ് ഇവര്‍ക്കു 50 ശതമാനം ഇളവു നല്‍കിയിരുന്നു.
ഇന്സ്റ്റാള്മെന്റുകളിലായിട്ടാണ് പിഴ ചുമത്തുക
എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് പിഴ നല്കുന്നതിനു ഇന്‍സ്റ്റാള്‍മെന്റ് പ്ലാന്‍ പരിമിതമാണ്. ആദ്യ ഗഡുവായി തുകയുടെ 50 ശതമാനവും ബാക്കി പിന്നീടുള്ള വര്‍ഷത്തില്‍ നല്‍കണം. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, കൊമേഴ്സ്യല്‍ ഇന്റര്‍നാഷണല്‍ ബാങ്ക്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് എന്‍.ബി.ഡി എന്നിവിടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ഇതിലൂടെ പിഴ അടയ്ക്കാം.
Post Your Comments