Latest NewsNewsIndia

വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്‍; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും

ന്യൂഡല്‍ഹി: വിവാഹം ചെയ്യണമെങ്കില്‍ പണം വേണമെന്ന് കാമുകന്‍; തുക കണ്ടെത്താനായി യുവതി ചെയ്തത് ആരെയും ഞെട്ടിപ്പിക്കും. വിവാഹം കഴിക്കണമെങ്കില്‍ പണം തരണമെന്ന് ആവശ്യപെട്ട കാമുകനുവേണ്ടി യുവതി വൃക്ക വില്‍ക്കാന്‍ തയ്യാറായത്. ബിഹാറിലെ ലഖിസരയില്‍നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് വൃക്ക നല്‍കാനായി ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിയത്.
 
എന്നാല്‍ വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്ന് സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെയും വനിതാ കമ്മീഷനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കാമുകനെ വിവാഹം ചെയ്യാന്‍ പുഷ്പ വീട്ടുകാരോടു വഴക്കിട്ടു മുറാദാബാദിലേക്കു പോയിരുന്നു.
 
എന്നാല്‍ വിവാഹം ചെയ്യണമെങ്കില്‍ 1,80,000 രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഈ തുക കണ്ടെത്താനായി വൃക്ക വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ഇവര്‍ക്കു കൗണ്‍സലിങ് നല്‍കി.
 
എന്നാല്‍ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല. വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി. കേസ് ബിഹാര്‍ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button