റിയാദ് : തീവ്രവാദികള്‍ നോട്ടമിട്ടിരിക്കുന്നത് സൗദിയെ. സൗദിയ്ക്ക് നേരെ ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശേധനയില്‍ സൗദിയില്‍ രണ്ടാഴ്ചയ്ക്കിടെ ഭീകരവാദ കേസുകളില്‍ 66പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സ്വദേശികള്‍ ആണ്. അയ്യായിരത്തിലധികം പേര്‍ ഭീകരവാദ കേസുകളില്‍ രാജ്യത്ത് തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്.
ഒക്ടോബര്‍ ഒന്ന് മുതല്‍ പതിനാലു വരെയുള്ള കണക്കനുസരിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 66 പേരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു അറസ്റ്റിലായത്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവരെയും ഭീകരാക്രമണങ്ങളില്‍ പങ്കാളികളായവരെയുമാണ് സൗദി സുരക്ഷാ സേന പിടി കൂടിയത്. ഇവരുടെ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിലായ 66 പേരില്‍ 61 സൗദികള്‍ ആണ്.
ഖത്തര്‍, യമന്‍, സിറിയ, സുഡാന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും പിടിയിലായി. നിലവില്‍ 5,305 പേരാണ് സൗദിയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തടവില്‍ കഴിയുന്നത്. ഇതില്‍ 4,448 പേര്‍ സൗദികള്‍ ആണ്. മൂന്ന് ഖത്തരികളും 24 സുഡാനികളും 216സിറിയക്കാരും, 298 യമനികളും 4 എത്യോപ്യക്കാരും വിചാരണ നേരിടുന്നവരില്‍ പെടും. ജിദ്ദയിലെ അല്‍ സലാം രാജകൊട്ടാരത്തിന് നേരെ കഴിഞ്ഞ ഏഴാം തിയ്യതി നടന്ന ഭീകരാക്രമണമാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഭടന്മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments