ജയ്പുർ: അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ആൾദൈവത്തിന്റെ സഹായി ജനനേന്ദ്രിയം അറുത്തുമാറ്റി. രാജസ്ഥാനിൽ ചുരു ജില്ലയിലെ താരാനഗറിലുള്ള ആൾദൈവത്തിന്റെ സഹായിയായിരുന്നു സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ ജനനേന്ദ്രിയം അറുത്തുമാറ്റിയെന്നു പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാമചന്ദ്ര അറിയിച്ചു.
ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗ്യനില മോശമായതിനെ തുടർന്ന് ഇയാളെ ബിക്കാനീറിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും താൻ സാധുവാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നതെന്നും പോലീസ് പറഞ്ഞു
Post Your Comments