കറാച്ചി•സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് പാക്കിസ്ഥാന്‍ മരിടൈം സെക്യുരിറ്റി ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിന് കൈമാറിയ ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും.
ബോട്ടുകളിലെ സാങ്കേതിക വിദ്യയുടെ അഭാവം മൂലം സമുദ്രാതിര്‍ത്തി കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ മത്സ്യത്തൊഴിലാളികള്‍ അനധികൃത മത്സ്യബന്ധനത്തിന് അറബിക്കടലില്‍ പിടിയിലാകുന്നത് പതിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അത്ര സുഖകരമല്ലാത്തതിനാല്‍ പലപ്പോഴും ഇവരുടെ മോചനം നീണ്ടുപോകാറുണ്ട്.
ജൂലൈയില്‍ പാക്കിസ്ഥാന്‍ 78 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു.
Post Your Comments