ദുബായ്•ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവുമായി ദുബായില്‍ ക്ലിനിക് നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. 40 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്.
വ്യാജ ഡോക്ടര്‍ ചികിത്സ നടത്തുന്നതായ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇതില്‍ ഒരു ഉദ്യോഗസ്ഥന് തലമുടി കൊഴിച്ചില്‍ അനുഭവിക്കുന്ന രോഗിയായി അഭിനയിച്ച് വ്യാജ ഡോക്ടറിന്റെ ക്ലിനിക്കിലെത്തി.
പണം വാങ്ങിയ ശേഷം പരിശോധനകള്‍ നടത്തിയ വ്യാജ ഡോക്ടര്‍, ഇന്സ്പെക്ടര്ല് ചില മരുന്നുകളും നല്കി. ഇവ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത മരുന്നുകള്‍ ആയിരുന്നില്ല. പിന്നാലെയെത്തിയ പോലീസ് ഇയാളെ ഉടനടി അറസ്റ്റ് ചെയ്യുകയായിരുന്നു. മരുന്നുകളുടെ വന്‍ ശേഖരവും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു.
ചോദ്യം ചെയ്യലില്‍ താന്‍ ഡോക്ടര്‍ അല്ലെന്നും ഹോട്ടല്‍ മാനേജ്മെന്റ് ബിരുദ സര്‍ട്ടിഫിക്കറ്റ് മാത്രമേ തനിക്കുള്ളൂവെന്നും ഇയാള്‍ പോലീസിനോടും ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥരോടും സമ്മതിച്ചു.
Post Your Comments