Latest NewsIndiaNews

അരവിന്ദ്​ കെജ്​രിവാളിന് താക്കീതുമായി ലഫ്​. ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുഖ്യമ​ന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ പൊലീസുമായി സഹകരിക്കണമെന്ന താക്കീതുമായി ലഫ്​. ഗവര്‍ണര്‍ അനില്‍ ബൈജല്‍. സെക്രട്ടറിയേറ്റിനുള്ളില്‍ അനുവദിച്ച സ്ഥലത്ത്​ മുഖ്യമന്ത്രി കാര്‍ പാര്‍ക്ക്​ ചെയ്യണമായിരുന്നു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിക്കായി പ്രത്യേക പാര്‍ക്കിങ്​ ഏര്‍പ്പെടുത്തിയിട്ടു​ണ്ട്​. കെജ്​രിവാള്‍ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനും മുഖ്യമന്ത്രിയായ ശേഷം ഒൗദ്യോഗിക വാഹനമായുമെല്ലാം ഉപയോഗിച്ചത്​ മാരുതിയുടെ നീല വാഗണ്‍ ആര്‍ കാറായിരുന്നു.

മുഖ്യമന്ത്രിയായിട്ടു കൂടി അദ്ദേഹം പൊലീസുമായി സഹകരിക്കുകയോ വാഹനത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുകയോ ചെയ്​തിട്ടില്ലെന്നും അനില്‍ ബൈജല്‍ വിമര്‍ശിച്ചു. നിയുക്ത കാര്‍ പാര്‍ക്കിങ്​ സ്ഥലത്ത്​ വാഹനം നിര്‍ത്തി കെജ്​രിവാള്‍ പൊലീസുമായി സഹകരിക്കണം. ഡല്‍ഹി സെക്രട്ടറിയേറ്റിനു പുറത്ത്​ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒക്​ടോബര്‍ 12 ന്​ ഉച്ചയോടെയാണ്​ മോഷണം പോയത്​.

നീല വാഗണ്‍ ആര്‍ ആം ആദ്​മി പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി മീഡിയ കോഡിനേറ്റര്‍ വന്ദനയാണ്​​ ഉപയോഗിക്കുന്നത്​. 2012 ജനുവരിയില്‍ സോഫ്​റ്റ്​വെയര്‍ എഞ്ചിനീയറായ കുന്ദന്‍ ശര്‍മായാണ്​ കെജ്​രിവാളിന്​ നീല വാഗണ്‍ ആര്‍ കാര്‍ സമ്മാനിച്ചത്​. കെജ്​രിവാളി​​െന്‍റ പരാതിയില്‍ പൊലീസ്​ അന്വേഷണം നടത്തുകയും രണ്ടു ദിവസത്തിനു ശേഷം ഗാസിയാബാദില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button