Latest NewsIndiaNews

ഗൗ​രി ല​ങ്കേ​ഷ് വ​ധം; നിർണായക തെളിവ് പോലീസ് പുറത്തുവിട്ടു

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​വ​രി​ല്‍ ഒ​രാ​ളു​ടെ വ്യ​ക്ത​ത​ത​യു​ള്ള ചിത്രം പോലീസ് പുറത്ത് വിട്ടു. കൃ​ത്യം ന​ട​ന്ന പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വിയിൽ നിന്ന് ലഭിച്ച ചിത്രങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ അ​മേ​രി​ക്ക​യി​ലെ ലാ​ബി​ല്‍ അയച്ച് വ്യക്തമാക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​രു​ടെ രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെയാണ് വ്യക്തതയുള്ള ചിത്രവും പുറത്ത് വിട്ടത്. അ​ഞ്ഞൂ​റി​ലേ​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ ബി.​കെ. സിം​ഗ് വ്യക്തമാക്കി. പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button