തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അതൃപ്തി അറിയിച്ച് സര്‍ക്കാരിന് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി എ.ഹേമചന്ദ്രന്‍ പറഞ്ഞു. സോളാര്‍ കമ്മീഷനുമായി ചില ഭിന്നതകള്‍ ഉണ്ടായിരുന്നുവെന്നും ഹേമചന്ദ്രന്‍ പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സോളാര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ഹേമചന്ദ്രന്‍.
സോളാർ കേസിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരെയുള്ള കേസാണ് ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏറ്റെടുത്ത് നടത്തിയത്.എന്നാല്‍ സോളാര്‍ കമ്മീഷന്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അത്തരത്തിലുള്ള റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഇതിനെ സംബന്ധിച്ചു മാധ്യമങ്ങളിൽ വരുന്ന വാർത്തകളോട് പ്രതികരിക്കുന്നില്ലെന്നും ഡിജിപി അറിയിച്ചു.
Post Your Comments