കൊച്ചി: പ്രമുഖ അഭിഭാഷകന് അഡ്വ.സി.പി. ഉദയഭാനുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വി.എ. രാജീവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. കൊല്ലപ്പെട്ട രാജീവുമായുണ്ടായിരുന്ന 1 കോടി 30 ലക്ഷത്തിന്റെ ഭൂമിയിടപാട് രേഖകളാണ് അഭിഭാഷകന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടിച്ചെടുത്തത്.
മാത്രമല്ല ഇത് തയ്യാറാക്കുന്നതിന് ഉപയോഗിച്ച രണ്ട് കംപ്യൂട്ടറുകളും വസ്തു ഇടപാടിന് രാജീവ് സാക്ഷിയായി ഒപ്പിട്ട രേഖകളും പിടിച്ചടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് കംപ്യൂട്ടറുകള്‍ അയയ്ക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികളും ഉദയഭാനുവും രാജീവ് കൊല്ലപ്പെട്ട ദിവസം പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇന്നലെ ബോധിപ്പിച്ചിരുന്നു. അതേസമയം, ഹൈക്കോടതി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍, ക്രിമിനല്‍ നടപടിചട്ടത്തിലെ 41 എ പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിയും. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഒക്ടോബര്‍ 23 ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
Post Your Comments