Latest NewsNewsInternational

ആണവയുദ്ധത്തിന് തയ്യാറെടുത്ത് ഉത്തര കൊറിയ : അമേരിക്കയില്‍ ആദ്യ ബോംബ് പതിക്കുന്നത് വരെ ചര്‍ച്ചയെന്ന് അമേരിക്കയും

 

ലണ്ടന്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ പ്രഖ്യാപനം. ആണവ യുദ്ധത്തിന് തങ്ങള്‍ക്ക് മടിയില്ലെന്നാണ് ലോകത്തിന് മുന്നില്‍ ഉത്തര കൊറിയയുടെ പ്രഖ്യാപനം. ശത്രുതാനയം യുഎസ് അവസാനിപ്പിക്കുംവരെ ആണവായുധങ്ങള്‍ നശിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ വ്യകര്തമാക്കി. . കൊറിയന്‍ പെനിസുലയിലെ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റയോങ് പറഞ്ഞു.

ഉത്തര കൊറിയയ്‌ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചര്‍ച്ച നടത്താന്‍ ഏതു സാഹചര്യത്തിലും ഞങ്ങള്‍ തയാറല്ല – റയോങ് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള വാക്‌പോരു തുടരുന്നതിനിടെയാണു യുഎന്നിലെ നിലപാടു വ്യക്തമാക്കല്‍ എന്നത് ശ്രദ്ധേയമാണ്. ഭീഷണിപ്പെടുത്തിയാല്‍ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ട്രംപിന് യുദ്ധം ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞിരുന്നു. ആദ്യ ബോംബ് പതിക്കുന്നതുവരെ ചര്‍ച്ചകള്‍ തുടരുമെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.

ലോകം ദുഷ്ടശക്തികളില്‍നിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണമെന്നും യുഎന്നിലെ പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാന്‍’ (കിം ജോങ് ഉന്‍) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button