MollywoodCinema

ഭദ്രൻ ചിത്രത്തിൽ മോഹൻലാൽ

മോഹന്‍ലാല്‍ എന്ന അഭിനേതാവിന് മികച്ച വേഷങ്ങള്‍ നല്‍കിയ സംവിധായകനാണ് ഭദ്രന്‍.നീണ്ട ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുകയാണ്.അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണ സമയത്താണ് ലാലിനോട് ഭദ്രൻ കഥ പറഞ്ഞത്.കഥയും കഥാപാത്രവും ഇഷ്ടപെട്ട ലാലേട്ടന്‍ ഉടനെ ചിത്രത്തിന് കൈകൊടുക്കുകയും ചെയ്തു.പന്ത്രണ്ട് വര്‍ഷത്തിന് മുൻപ് ‘ഉടയോന്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഇപ്പോള്‍ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഭദ്രന്‍.’സ്ഫടികം ‘ സിനിമയെയും അതിലെ തോമാച്ചായനെയും ഒന്നും ഒരു സിനിമാപ്രേമിക്കും മറക്കാന്‍ കഴിയില്ല . വീണ്ടും ഈ കൂട്ടുകെട്ട് ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.പുതിയ ചിത്രത്തിൽ ഇതുവരെ ചെയ്യാത്ത ഒരു ആന പാപ്പന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് വാർത്തകൾ.അതുകൊണ്ടുതന്റെ വളരെ പ്രതീക്ഷയോടെയാണ് ലാലേട്ടൻ ഈ ചിത്രത്തെ നോക്കികാണുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button