കൊച്ചി: ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു രംഗത്ത്. കലാലയ രാഷ്ട്രീയ നിരോധന നീക്കത്തിനെതിരെയാണ് കാമ്പയിൻ. തുടക്കം കുറിക്കുന്നത് We dont support violence but We need Students Politics എന്ന ഹാഷ് ടാഗ് കാമ്പയിനാണ്. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നീക്കം കലാലയ രാഷ്ട്രീയത്തെ കേവലം സമര പ്രവര്‍ത്തനമായി മാത്രം നോക്കികണ്ട കോടതി നിരീക്ഷണത്തിനെതിരെ കലാലയ രാഷ്ട്രീയത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന സാമൂഹിക – സാംസ്‌ക്കാരിക – രാഷ്ട്രീയ നേതാക്കന്മാരെ അണിനിരത്തി പോരാടാനാണ്.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍ ക്യാമ്പസിലെ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിനോടൊപ്പം കലാലയത്തിലെ സര്‍ഗാത്മകതയുടെ വിളനിലമായ ക്യാമ്പസ് രാഷട്രീയത്തെ സംരക്ഷിക്കണമെന്നും അതിനായി നിയമ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്, മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് തേജസ്, ലോഅക്കാദമി സമരനായകന്‍ ഫയിന്‍ സണ്‍, ഭാരത് മാതാലോ കോളേജ് പ്രസിഡന്റ് ആല്‍ബിന്‍ അലക്‌സ്, യൂണിറ്റ് ഭാരമാഹികളായ തംജിദ്, യൂനുസ് എന്നിവര്‍ നേതൃത്വം നല്‍കി.
Post Your Comments