Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് പിഎസ് സി

തിരുവനന്തപുരം ; ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് പിഎസ് സി. കമ്ബനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്ബര്‍ 399/2017),ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കൂപ്പര്‍ ഗ്രേഡ് II/സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകൾ ഉൾപ്പെടെ 42 തസ്തികകളിലേക്കാണ് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് II/എല്‍.ഡി.സി (കാറ്റഗറി നമ്ബര്‍: 400/2017) – കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്/തൃശൂര്‍ കോര്‍പ്പറേഷന്‍ – കെ.എം.സി.എസ് ഇലക്‌ട്രിക്കല്‍ വിങ്/ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ അടക്കം ആറ് കമ്ബനി/കോര്‍പ്പറേഷനുകളിലേക്കും, കെ.എസ്.ആര്‍.ടി.സി/കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ്/ കേരള സ്റ്റേറ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഫോര്‍ എസ.സി ആന്‍ഡ് എസ്.ടി. ലിമിറ്റഡ് അടക്കം 14 സ്ഥാപനങ്ങളിലേക്കും പിഎസ്സി വഴി ഇപ്പോൾ അപേക്ഷിക്കാം.

കൂടാതെ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജൂനിയര്‍ കെമിസറ്റ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ആര്‍ക്കിടെക്ചറല്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, ഫെര്‍ഫ്യൂഷനിസ്റ്റ്, സാനിട്ടറി കെമിസ്റ്റ്, അക്കൗണ്ട്സ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലും പിഎസ്സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഒറ്റത്തവണ പിഎസ്സി രജിസ്‌ട്രേഷൻ നടത്തിയവർക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ; പിഎസ്സി
ഓൺലൈൻ അപേക്ഷക്ക് സന്ദർശിക്കുക ;പിഎസ്സി 1

 

shortlink

Related Articles

Post Your Comments

Related Articles


Back to top button