KeralaLatest NewsNews

ജനരക്ഷായാത്രയുടെ സമാപന സമ്മേളനം തുടങ്ങി

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന സമ്മേളനം ആരംഭിച്ചു. പുത്തരികണ്ടം മൈതാനിയിലാണ് സമാപന ചടങ്ങുകൾ നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം മൂന്നിനു കണ്ണൂരിലെ പയ്യന്നൂരിലാണ് ജാഥ തുടങ്ങിയത്. സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകളിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മറ്റു നേതാക്കളും രാവിലെ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button