ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എച്ച്ടിസിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എച്ച്ടിസി യു അള്‍ട്രാ പകുതി വിലയ്ക്ക് വാങ്ങാൻ അവസരം. 59,990 രൂപ വിലയുണ്ടായിരുന്ന ഫോൺ 29,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. ദാന്തേരാസ് ഓഫർ പ്രകാരം ഇന്നു മാത്രമാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ വാങ്ങാൻ സാധിക്കുക. ഫ്ളിപ്പ്കാർട്ട്, എച്ച്ടിസിയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാവുന്നതാണ്.
എച്ച്ടിസി യു അള്‍ട്രാ ഈ വർഷം മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 2560×1440 പിക്സല്‍ റസല്യൂഷനിലുള്ള 5.7 ഇഞ്ച് സൂപ്പർ എല്‍സിഡി ഡിസ്പ്ലേയാണ് എച്ച്ടിസി യു അള്‍ട്രായുടെ പ്രധാന ഫീച്ചർ. സ്നാപ്ഡ്രാഗൻ 821 എസ്ഒസി, 64 ജിബി സ്റ്റോറേജ്, എസ്ഡി കാർഡിട്ട് 2ടിബി സ്റ്റോറേജ്, 4ജിബി റാം, 12 മെഗാപിക്സല്‍ റിയർ ക്യാറയും, 16 മെഗാപിക്സല്‍ അള്‍ട്രാ പിക്സല്‍ സെക്കണ്ടറി സെന്‍സര്‍ ക്യാമറയും എച്ച്ടിസി യു അള്‍ട്രായിലുണ്ട്. 3000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി ലൈഫ്.
Post Your Comments