Latest NewsNewsIndia

90 ശതമാനം വരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന ആരോപണവുമായി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 90ശതമാനം ഐ.എ.എസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കിയപ്പോള്‍, ഞങ്ങള്‍ ജോലി ചെയ്യില്ലെന്ന ഭീഷണിയാണ് എല്ലാ ഉദ്യോഗസ്ഥരും മുഴക്കിയതെന്നും, തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയം നടപ്പിലാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേജ്‌രിവാൾ വ്യക്തമാക്കി.

ഡല്‍ഹിയിലെ എല്ലാ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന അധികാരം ലഭിക്കുന്ന അന്നുതന്നെ മുഴുവന്‍ കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button