Latest NewsUSANewsInternational

അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാനായി കുട്ടിയോടു 147 കി​ലോ ഭാ​ര​മു​ള്ള സ്ത്രീ ചെയ്തത്

ഫ്ളോ​റി​ഡ: അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാനായി കുട്ടിയോടു 147 കി​ലോ ഭാ​ര​മു​ള്ള സ്ത്രീചെയ്തത് കൊടുംക്രൂരത. 147 കി​ലോ ഭാ​ര​മു​ള്ള സ്ത്രീ കുട്ടിയുടെ ശരീരത്തിൽ ക​യ​റി​യി​രു​ന്നു. ഇതോടെ ശ്വാസം മുട്ടിയ കുട്ടി മരണത്തിനു കീഴടങ്ങി. അമേരിക്കയിലെ ഫ്ളോ​റി​ഡ​യിലാണ് സംഭവം നടന്നത്.

ഒ​മ്പ​തു വ​യ​സുള്ള ഡെ​റി​ക ലി​ൻ​ഡ്സേ എ​ന്ന കുട്ടിയാണ് സ്ത്രീയുടെ കൊടുംക്രൂരതതയെ തുടർന്ന് മരിച്ചത്. കുട്ടിയുടെ ബ​ന്ധു​വാ​യ വെ​റോ​നി​ക്ക ഗ്രീ​ൻ പോ​സിയാണ് അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാനായി ഡെ​റി​കയുടെ ശരീരത്തിൽ ക​യ​റി​യി​രു​ന്നത്. ശ്വാസംമുട്ടിയ കുട്ടിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ വെ​റോ​നി​ക്ക​യെ പോ​ലീ​സ് പിടികൂടി. കുട്ടിയോടു കാട്ടിയ ക്രൂരതയുടെ പേരിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് പരിശോധനയിലാണ് സ്ത്രീക്ക് 147 കി​ലോ(325 പൗ​ണ്ട്) ഭാ​ര​മു​ണ്ടെ​ന്നു മനസിലായത്. ഇതിനു പുറമെ സംഭവം റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നു മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പിന്നീട് ജാമ്യം കിട്ടിയ വെ​റോ​നി​ക്ക ജയിൽ മോചിതയായി. പക്ഷേ കുട്ടിയുടെ മാ​താ​പി​താ​ക്ക​ൾ ഇപ്പോഴും ജ​യി​ലി​ൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button