ചെന്നൈ: വിവാദങ്ങളിൽ പെട്ട വിജയ് ചിത്രം മെര്‍സല്‍ തിയേറ്ററുകളിലെത്തുന്നതിനുള്ള തടസ്സംനീക്കാന്‍ താരം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ വൈകുന്നതിനെത്തുടര്‍ന്നായിരുന്നു വിജയിയുടെ സന്ദര്‍ശനം.
മൃഗസംരക്ഷണബോര്ഡിന്റെ അനുമതിയില്ലാത്തെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഉള്‍പ്പെടുത്തി ഷൂട്ടിങ് നടത്തിയതാണ് സെന്‍സറിങ് നടപടികള്‍ വൈകിയതിന്റെ പ്രധാനകാരണം.മൃഗസംരക്ഷണബോര്‍ഡില്‍നിന്ന് എന്‍.ഒ.സി. ലഭിക്കാതെ പ്രദര്‍ശനാനുമതി നല്കാന് കഴിയില്ലെന്നാണ് മേഖലാ സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്.
വിജയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകന് ആറ്റ്ലിയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കടമ്പൂര് രാജുവുംമുഖ്യ മന്ത്രിയെ കാണാനെത്തി.130 കോടിയോളം മുടക്കി നിര്‍മ്മിച്ച മെര്‍സല്‍ ദീപാവലിദിനത്തില്‍ റിലീസ്ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ.v
Post Your Comments