തിരുവനന്തപുരം: സമാധാനപരമായി യുഡിഎഫ് ഹർത്താൽ നടത്തുമെന്ന് പറഞ്ഞെങ്കിലും അങ്ങിങ് അനിഷ്ട്ട സംഭവങ്ങൾ ഉണ്ടായി. തിരുവനന്തപുരം ആര്യനാട്ട് കെഎസ്ആർടിസി ബസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്ന് പുറത്തിറക്കുമ്പോഴാണ് സംഭവം. കൂടാതെ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പോലീസ് മാറ്റി. കൊച്ചി പാലാരിവട്ടത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായതായും റിപ്പോർട്ട് ഉണ്ട്.
കേന്ദ്ര സംസ്ഥാന ജനദ്രോഹ നയങ്ങളുടെ പേരിലാണ് യുഡിഎഫ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. വിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. ഗതാഗതം തടസ്സപ്പെടുത്തുകയോ,നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നവർക്കെതിരെയും , ജോലിക്കെത്തുന്നവരെ തടയുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ ഹർത്താലിനെ തുടർന്ന് മാറ്റി വെച്ചു. പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നു.
Post Your Comments