കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹര്‍ജി. പിണറായി വിജയന്‍ അധികാരം നേടിയ ശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ തലശ്ശേരി ആസ്ഥാനമായുള്ള ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളാണ്. ഇത്തരം കേസുകളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ല. അതു കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് സ്വതന്ത്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണം. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
ധര്‍മ്മടത്ത് കൊലചെയ്യപ്പെട്ട രമിത്ത്, അണ്ടല്ലൂര്‍ സന്തോഷ്, വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂര്‍ സ്വദേശികളായ സി.കെ രാമചന്ദ്രന്‍, ബിജു, പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ വിമലാ ദേവി, രാധാകൃഷ്ണന്‍ എന്നിവരെ ചുട്ടുകൊന്ന സംഭവം, കടയ്ക്കല്‍ സ്വദേശി സി രവീന്ദ്രനാഥിന്റെ കൊലപാതകം, ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷ് തുടങ്ങിയ സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Post Your Comments