Latest NewsIndiaNews

ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

അഹമ്മദാബാദ്: അളവിൽ കൂടുതൽ സ്വത്തു സമ്പാദിച്ചെന്ന വാർത്ത നൽകിയ ‍’ദി വയർ’ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. അഹമ്മദാബാദ് അഡിഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണു വാദം കേൾക്കുക. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ജയ് ഷായയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അടിസ്ഥാനമില്ലാത്ത വാർത്ത നൽകി തനിക്കും കമ്പനിക്കും മാനഹാനി ഉണ്ടായിക്കിയെന്നും നൂറു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മോഡി അധികാരത്തിൽ എത്തിയ ശേഷം കമ്പനി വരുമാനം അരലക്ഷത്തിൽ നിന്ന് 80 കോടിയായി ഉയർന്നുവെന്നായിരുന്നു ’ദി വയർ പുറത്തുവിട്ട വാർത്ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button