CricketLatest NewsNewsSports

മുതിര്‍ന്ന ഇന്ത്യന്‍ താരം നെഹ്‌റയ്‌ക്കെതിരെ ഗവാസ്‌ക്കര്‍ രംഗത്ത്

മുതിര്‍ന്ന ഇന്ത്യന്‍ താരം നെഹ്‌റയ്‌ക്കെതിരെ ഗവാസ്‌ക്കര്‍ രംഗത്ത്. ആശിഷ് നെഹ്‌റ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ വിരമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു മത്സരം പോലും നെഹ്‌റ കളിച്ചിരുന്നില്ല. അര്‍ഹതയുള്ള നിരവധി താരങ്ങളാണ് ടീമില്‍ അവസരം കാത്തിരിക്കുന്നത്. ഇങ്ങനെയുള്ളവരെ പുറത്ത് നിര്‍ത്തി കൊണ്ട് വികാരത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റയെ ടീമിലെടുത്തത് ശരിയായില്ല. എന്തടിസ്ഥാനത്തിലാണ് സെലക്ടര്‍മാര്‍ നെഹ്‌റയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഗവാസ്‌ക്കര്‍ ചോദിച്ചു.
 
നവംബര്‍ ഒന്നിനു ന്യൂസിലന്‍ഡിനെതിരായി നടക്കുന്ന മത്സരത്തോടെ വിരമിക്കുമെന്നാണ് നെഹ്‌റ അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് ആ മത്സരത്തില്‍ നെഹ്‌റയ്ക്കു അവസരം നല്‍കേണ്ടി വരും. ഓസീസ് പരമ്പരയില്‍ കളത്തില്‍ ഇറങ്ങാത്ത താരത്തെയാണ് ഇതു കാരണം ഗ്രൗണ്ടിലിറക്കേണ്ടിവരുകയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
 
 

shortlink

Post Your Comments


Back to top button