മധ്യപ്രദേശ് : മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെൻ വെട്ടേറ്റു മരിച്ചത്. 100 രൂപ നൽകാത്തതിനാൽ മകൻ സന്തോഷ് സെൻ (35) കോടാലി ഉപയോഗിച്ച് അമ്മയെ വെട്ടുകയായിരുന്നെന്ന് അമോല പൊലീസ് അറിയിച്ചു.
കൊല നടത്തിയ ശേഷം വീട് പൂട്ടി പുറത്തിറങ്ങിയ സന്തോഷ്, വീടിനു ചുറ്റും കാക്കകൾ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അരുതാത്തതെന്തോ നടന്നതായും നാട്ടുകാരോടു പറഞ്ഞു.
പൂട്ട് തകർത്ത് നാട്ടുകാർ വീടിനകത്തു കടന്നപ്പോഴാണ് ചോരയിൽ കുളിച്ചു കിടക്കുന്ന ഗിരിജയെ കണ്ടത്. സംശയം തോന്നിയ നാട്ടുകാർ സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments