![](/wp-content/uploads/2017/10/സജിത_മഠത്തിൽ_Sajitha_Madathil_8823.jpg)
താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തിൽ. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ‘മി ടൂ’ ക്യാമ്പയിന്റെ ഭാഗമായാണ് സജിതയുടെ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മനപൂര്‍വ്വം ചെയ്യുന്നതാണെന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ മിണ്ടാതിരിക്കരുതെന്നും സജിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തതുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാകുമെന്ന് നിങ്ങൾക്ക് അറിയാമെന്നും സജിത മഠത്തിൽ വ്യക്തമാക്കുന്നു.
Post Your Comments