Latest NewsKeralaNews

സോളാർ കമ്മീഷൻ റിപ്പോർട്ട് വേണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട്​ പരസ്യമാക്കുന്നത്​ നിയമവിരുദ്ധമാണെന്നും ഇപ്പോള്‍ ആര്‍ക്കും നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്മീഷൻ റിപ്പോർട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വെയ്ക്കും. റിപ്പോര്‍ട്ട്​ നിയമസഭയില്‍ മേശപ്പുറത്ത്​ വെക്കാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. അല്ലാത്തപക്ഷം നടപടി നിയമവിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരിലുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ല. അന്വേഷണക്കമ്മീഷനെ നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരല്ല. റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വെയ്ക്കാനോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വെയ്ക്കാനോ സർക്കാരിന് കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button