KeralaLatest NewsNews

ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി

തൊടുപുഴ : ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ വാക്കുതര്‍ക്കം. പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്.

എംഎം മണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ പീരുമേട് കൊക്കയാന്‍ പഞ്ചായത്തിലെ ഊരുമൂപ്പന്‍ ചെറിയാന്‍ എഴുന്നേറ്റ് നിന്ന് പ്രതികരിക്കുകയായിരുന്നു. പ്രസംഗം തുടരുന്നതിനിടെ മന്ത്രി വീണ്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചു. ഇതോടെ ഊരുമൂപ്പന്‍ ഇവിടുത്തെ കാര്യം പറയാന്‍ ആവശ്യപ്പെട്ടു.

ഇവിടുത്തെ കാര്യം പുള്ളിക്കറിയത്തില്ലെന്നും അതുകൊണ്ടാണെന്നും മന്ത്രിയെ പരിഹസിച്ചു. ഇതോടെ മന്ത്രി ക്ഷുഭിതനാകുകയായിരുന്നു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും ദളിത് ആക്രമണങ്ങളെക്കുറിച്ച്‌ മന്ത്രി പറഞ്ഞതാണ് ഊരുമൂപ്പനെ പ്രകോപിച്ചത്. ഇവിടത്തെ കാര്യം പറഞ്ഞാല്‍ മതിയെന്ന് മൂപ്പന്‍ ഉച്ചത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button