എനർജി ഡ്രിങ്കുകൾ ആരോഗ്യത്തിന് ദോഷമാണെന്നു അറിയാമെങ്കിലും പലരും സ്ഥിരമായി എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നവരാണ്. പതിവായി എനർജി ഡ്രിങ്ക് കുടിച്ച ഓസ്റ്റിൻ എന്നയാളുടെ കഥ കേട്ടാൽ പിന്നെ ആരും എനർജി ഡ്രിങ്ക് കുടിക്കാൻ ധൈര്യപ്പെടില്ല. എനര്‍ജി ഡ്രിങ്കുകളുടെ അമിതോപയോഗം മൂലം മസ്തിഷ്കാഘാതം ബാധിച്ച ഓസ്റ്റിന്റെ തലയുടെ ഒരു ഭാഗത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.
ബ്രിയാന എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ ഓസ്റ്റിന്റെ ദുശ്ശീലത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. രാത്രിയും പകലും എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന ആളായിരുന്നു ഓസ്റ്റിന്‍. ബ്രിയാന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ആ ദുരന്തം ഇരുവരെയും തേടിയെത്തുന്നത്. ഓസ്റ്റിന് മസ്തിഷ്കാഘാതം, തുടര്‍ച്ചയായി എന്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചതാണ് ഈ ദുരന്തത്തിന് വഴി വച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പിന്നീടങ്ങോട്ട് ഓസ്റ്റിനെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ബ്രിയാന. നിരന്തരമായ ചികിത്സയ്ക്കും, ശസ്ത്രക്രിയയ്ക്കും ശേഷം ഓസ്റ്റിന്‍ ജീവിതത്തിലേക്ക് പതിയെ പിച്ച വച്ച് തുടങ്ങി. പക്ഷേ ജീവിതം തിരിച്ച് കിട്ടിയപ്പോഴേക്കും ഓസ്റ്റിന്റെ തലയോട്ടിയില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. നഷ്ടമായ തലയോട്ടി തിരിച്ച് കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി കഴിഞ്ഞു.
Post Your Comments